അങ്ങനെയെങ്കില്‍ നമ്മള്‍ ആജീവനാന്ത ഫ്രണ്ട്‌സ്; ഷാനു അനീഷ് കോംബോ
ഇരുവരും ഒന്നാകുന്നതോടെ ഇതുവരെ അനീഷ് സ്വയം ബില്‍ഡ് ചെയ്‌തെടുത്ത ഒരു ഗെയിം ആകും മാറി മറിയുക. എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങളേക്കാള്‍ ഗെയിമിന് പ്രാധാന്യം കൊടുക്കുന്ന അനീഷ് ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കുമെന്ന് പറയുന്ന ആരാധകരും കുറവല്ല.
ബിഗ് ബോസ് മലയാളം സീസണ്‍ 7 അന്‍പതാം ദിവസങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഷോയുടെ അവസാന നാളുകളിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞതവണ രണ്ടുപേരാണ് പുറത്തുപോയത്. ഇത്തവണ ആരാകും പുറത്തുപോകുന്ന എന്ന് ആരാധകര്‍ ഉറ്റുനോക്കുമ്പോള്‍ ആണ് എട്ടാം ആഴ്ചയിലെ ക്യാപ്റ്റന്‍ ആയി ഒനിയല്‍ എത്തിയത്.
ആരോപണങ്ങളില്‍ നിന്നും മുക്തി നേടിയ ഒനീലിന് മികച്ച സപ്പോര്‍ട്ട് ആണ് പ്രേക്ഷകര്‍ നല്‍കുന്നത്. അതേപോലെ തന്നെ പ്രേക്ഷകര്‍ ഏറെ ആരാധിക്കുന്ന ഒരു മത്സരാര്‍ത്ഥി ആണ് അനീഷ്. ഷോയില്‍ ഒന്നാം ദിവസം മുതല്‍ ഒരേ സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന അനീഷിന് പേഴ്‌സണല്‍ ഫേവറൈറ്റുകളോ, പ്രത്യേകം ഒരു ഗ്രൂപ്പോ ഇല്ലതാനും. അനീഷ് ആരെയും സുഹൃത്തുക്കള്‍ ആക്കില്ലെന്നും ഷോയില്‍ നിന്നിറങ്ങിയാല്‍ ആരുമായി ഒരു കണക്ഷനും വയ്ക്കില്ലെന്നും ആവര്‍ത്തിക്കുമ്പോള്‍ ആണ് ലാലേട്ടന്‍ ഷാനവാസിനെ കുറിച്ച് അനീഷിനോട് സംസാരിക്കുന്നത്. എന്നാല്‍ അപ്പോഴും അനീഷിന് അനീഷിന്റേതായ നിലപാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ആദിലയും ഷാനവാസും നിവിനും തമ്മിലുള്ള വിവാദം വീട്ടില്‍ പുകയുന്നതിന്റെ ഇടയില്‍ ആണ് ഇവരുടെ സ്‌നേഹ നിമിഷങ്ങള്‍ ബീബി കാമറയില്‍ പതിഞ്ഞത്.
ഷാനവാസിന്റെ ഭാഗത്ത് സത്യസന്ധത ഉണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ ഉറപ്പായും ആജീവനാന്ത സുഹൃത്തായി ഷാനുവിന് ഒപ്പം ഉണ്ടാകും എന്നാണ് അനീഷ് വാക്ക് നല്‍കുന്നത്. ഇരുവരും പരസ്പരം കൈകോര്‍ക്കുമ്പോള്‍ മുന്‍ സീസണിലെ അഖില്‍ മാരാര്‍ ഷാജു കോംബോ ആണ് ആരാധകര്‍ക്ക് ഓര്‍മ്മ വന്നത്. അഖില്‍ മാരാര്‍ക്ക് ഒപ്പമാണ് ഷാജു നിന്നത് ആദ്യമൊക്കെ ഗ്രൂപ്പിസം എന്ന് മുദ്രകുത്തപ്പെട്ടു എങ്കിലും പിന്നീട് ഇവരുടെ സൗഹൃദം യാഥാര്‍ത്ഥമെന്ന് പിന്നീട് തെളിഞ്ഞു.
ഇപ്പോള്‍ അനീഷ്, ഷാനവാസ് കോംബോ കൂടി എത്തുമ്പോള്‍ മറ്റൊരു കൂട്ടുകെട്ടിന്റെ നാളുകള്‍ ആകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇത് ഒരു മൈന്‍ഡ് ഗെയിം ആയതുകൊണ്ടുതന്നെ അനീഷിനെ ട്രാപ്പില്‍ പെടുത്തുകയാണോ എന്ന ചോദ്യമാണ് ആരാധകര്‍ക്ക് ഉള്ളത്. ഇതുവരെയും ആര്‍ക്കും പിടികൊടുക്കാതിരുന്ന അനീഷിനെ ഇങ്ങനെ ഒരു ഗ്യാങ്ങില്‍ ഉള്‍പ്പെടുത്തുന്നതോടെ അദ്ദേഹത്തിന്റെ ഗെയിം ചേഞ്ച് ആയി മാറില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്നാല്‍ വരുന്ന ദിവസങ്ങളില്‍ എങ്ങനെ ആകും അനീഷ് ഷാനവാസ് ഗെയിം പ്ലാന്‍ എന്നാണ് ബിഗ് ബോസ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. മാത്രവുമല്ല വരുന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ ആരുടെ മുഖം മൂടി ആണ് അഴിഞ്ഞു വീഴുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ ആണ് ബിഗ് ബോസ് പ്രേമികള്‍.