x
NE WS KE RA LA
Kerala Uncategorized

2024ല്‍ കേരളത്തില്‍ ജനിച്ചത് 3.48 ലക്ഷം കുഞ്ഞുങ്ങള്‍, വിദേശരാജ്യത്തെ പ്രവണത കേരളത്തിലും

2024ല്‍ കേരളത്തില്‍ ജനിച്ചത് 3.48 ലക്ഷം കുഞ്ഞുങ്ങള്‍, വിദേശരാജ്യത്തെ പ്രവണത കേരളത്തിലും
  • PublishedFebruary 7, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ജനനനിരക്ക് കുത്തനെ കുറയുന്നുവെന്ന് സംസ്ഥാന ബഡ്ജറ്റ്. ഇരുപതുവര്‍ഷം മുന്‍പ് ഒരുവര്‍ഷം ആറുലക്ഷത്തിന് മുകളില്‍ കുട്ടികളാണ് ജനിച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം (2024) ജനിച്ചത് വെറും 3.48 ലക്ഷം കുഞ്ഞുങ്ങളാണ്.2014ല്‍ 5.34 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചതെന്നും ബഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസവ നിരക്ക് കുറയുന്നുവെന്ന ആശങ്ക ഉയരുന്നതിനിടെയാണ് സംസ്ഥാനത്തും സമാന സാഹചര്യം ഉണ്ടായിരിക്കുന്നത്. ഘട്ടംഘട്ടമായി ജനനിരക്ക് കുറയുകയായിരുന്നു. വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നതാണ് ഇതിനൊരു കാരണമായിചൂണ്ടിക്കാണിക്കപ്പെടുന്നത്. കുഞ്ഞുങ്ങളോടുള്ള പുതിയ തലമുറയുടെ വിമുഖതയും ജനനിരക്ക് കുറയാന്‍ മറ്റൊരു കാരണമായതായി വിദഗ്ദ്ധര്‍ പറയുന്നു. പല വിദേശ രാജ്യങ്ങളിലും യുവതീ യുവാക്കള്‍ക്ക് വിവാഹത്തിനോട് തീരെ താല്‍പ്പര്യമില്ല. സാമ്ബത്തിക ഭദ്രത ഉണ്ടെങ്കില്‍പ്പോലും അവര്‍ വിവാഹത്തിന് തയ്യാറാവുന്നില്ല.

30 വയസിന് താഴെയുള്ളവരില്‍ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവും ഗര്‍ഭഛിദ്രം നടത്തുന്നവര്‍ വര്‍ദ്ധിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രസവ നിരക്ക് കുറഞ്ഞെന്നാണ് സര്‍ക്കാര്‍ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 45ശതമാനം. 18നും 45നും ഇടയിലുള്ളവര്‍ വ്യാപകമായി ജോലിക്കായി വിദേശത്തേക്ക് കുടിയേറുന്നു. അവിടങ്ങളില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ കൂടുതലായതിനാല്‍ പലരും പ്രസവത്തിനായി നാട്ടിലെത്താറില്ല. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ പലരും ഇവിടെ പ്രസവിക്കുന്നതും സംസ്ഥാനത്തിന്റെ കണക്കിലാണ്. ഇത് 10 ശതമാനത്തോളമാണ്.

Leave a Reply

Your email address will not be published. Required fields are marked *