x
NE WS KE RA LA
Uncategorized

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് നാടു കടത്തി ; പ്രതിഷേധിച്ച് ലോകം

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് നാടു കടത്തി ; പ്രതിഷേധിച്ച് ലോകം
  • PublishedFebruary 19, 2025

വാഷിങ്ടൺ: അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ”ഹ.ഹ. വൗ.” എന്ന കമന്റോടെ ഡോജ് സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് അമേരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചിരിക്കുന്നത്.

അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് കടത്തുകയും ചെയ്തു. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടും. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും പാനമ കനാൽ ഏറ്റെടുക്കുമെന്ന സമ്മർദ്ദം ചെലുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

യുഎസ് സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തിൽ തിരിച്ചയയ്ക്കുന്നതിന് നൽകിയ അനുമതി ഇപ്പോൾ പുനപരിശോധിക്കില്ല. ആയിരക്കണക്കിനാളുകൾ ഇക്കൊല്ലം തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങൾ പ്രതീക്ഷിക്കണമെന്നുമാണ് അധികൃതർ അറിയിക്കുന്നത്. കോസ്റ്റോറിക്കയിൽ ഇറങ്ങുന്നവരിൽ ഇന്ത്യക്കാരുണ്ടെങ്കിൽ അവർക്ക് മടങ്ങി വരാം

Leave a Reply

Your email address will not be published. Required fields are marked *