ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽനിന്നു ചാടി മരിച്ചു

ന്യൂഡൽഹി: ചാണക്യപുരിയിൽ മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽനിന്നു ചാടി മരിച്ചു. ഇന്ന് രാവിലെയാണ് പൊലീസ് മരണവിവരം അറിഞ്ഞത്. ഉദ്യോഗസ്ഥൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുഃഖിതനായിരുന്നെന്നാണ് കിട്ടിയ വിവരം. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന കുറിപ്പുകളോ മറ്റ് തെളിവുകളോ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരഭിച്ചു.