തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ [പറഞ്ഞു . സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്നും സി.ദിവാകരൻ വ്യക്തമാക്കി .
കേരളത്തിൽ പി.എസ് സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണമെന്നും. പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ് സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ്സി ശമ്പള വർധയെ ന്യയീകരിക്കുകയാണെന്ന് ദിവാകരൻ വിമർശിക്കുകയും . വിവാദവിഷയങ്ങളായ എലപ്പുള്ളിയിലെ മദ്യ നിർമ്മാണ ശാലയെ കുറിച്ചും കിഫ് ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽഡിഎഫിനെ ദുർബലപ്പെടുത്തില്ല. സി പി ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും സി ദിവാകരൻ പറഞ്ഞു .