‘പാകിസ്താനെ അക്രമിച്ചാൽ ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കൈവശപ്പെടുത്തണം’; വിവാദപരാമർശവുമായി ഫസ്‌ലുർ റഹ്മാൻ

ധാക്ക: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് വീണ്ടും വിവാദ പരാമർശവുമായി ബംഗ്ലാദേശ്.പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശ് കൈവശപ്പെടുത്തണം എന്നായിരുന്നു വിരമിച്ച മേജർ ജനറൽ ഫസ്‌ലുർ റഹ്മാന്‍റെ വിവാദ പരാമർശം. ഇതിനായി ചൈനയുടെ സഹായം ആവശ്യപ്പെടണമെന്നും റഹ്‌മാൻ പറഞ്ഞു.നേരത്തെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനിസും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ ഒരു പരാമർശം വിവാദമായിരുന്നു. ഫസ്‌ലുർ റഹ്മാന്റെ ഈ പരാമർശത്തോട് കനത്ത രീതിയിലാണ് ഇന്ത്യ പ്രതികരിച്ചത്.അതോടൊപ്പം ബംഗ്ലാദേശിന് അനുവദിച്ചിരുന്ന ട്രാൻസ്ഷിപ്മെന്റ് സൗകര്യം ഇന്ത്യ റദ്ദാകുകായും ചെയ്തു.