x
NE WS KE RA LA
Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി
  • PublishedMay 26, 2025

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസ്. സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയിരിക്കുന്നത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ വിമര്‍ശനം ഉയരുന്നതിനിടെയാണ് കൊച്ചിയിൽ പ്രതി കീഴടങ്ങിയത്. ഇന്ന് സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതിനുപിന്നാലെയാണ് പ്രതി കൊച്ചി സെന്‍ട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *