x
NE WS KE RA LA
Kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും; ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല, പ്രധാന സാക്ഷി ശ്രീനാഥ് ഭാസി

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും; ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല, പ്രധാന സാക്ഷി ശ്രീനാഥ് ഭാസി
  • PublishedMay 28, 2025

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ്. ഇന്ന് കുറ്റപത്രം സമർപ്പിക്കും. തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കിയാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുക. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും. നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി ഉൾപ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി.

സ്‌ലീമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്. കഴിഞ്ഞ മാസം രണ്ടിനാണ് മൂന്നു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയും കൂട്ടാളിയും പിടിയിലായത്. ബെംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്തിച്ച കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാർഡൻ എന്ന റിസോർട്ടിൽ എത്തിച്ചപ്പോൾ ആണ് എക്സൈസ് ഇവരെ പിടികൂടിയത്. ആവശ്യക്കാർ എന്ന രീതിയിൽ കെണിയൊരുക്കിയാണ് എക്സൈസ് സംഘം പ്രതികളെ ആലപ്പുഴയിൽ എത്തിച്ചത്.

ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള ചലച്ചിത്ര നടന്മാർക്ക് ഹൈബ്രിഡ് കഞ്ചാവ്‌ കൈമാറിയതായി പ്രതി എക്സൈസിന് മൊഴി നൽകിയിരുന്നത്. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവിന്. എംഡിഎംഎയെക്കാൾ അപകടകാരി. ഹൈഡ്രോപോണിക് കൃഷിരീതിയിൽ തായിലാൻഡിൽ വികസിപ്പിച്ചതാണ് ഹൈബ്രിഡ് കഞ്ചാവ്. എയർപോർട്ടിന് പുറത്ത് ഇത്രയും വലിയ അളവ് പിടികൂടുന്നത് അടുത്ത കാലത്ത് ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *