ആലപ്പുഴ: വേഴപ്രയിൽ കുടുംബ തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. വിദ്യ(42)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ് ഭാര്യയെ കുത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു.