വടക്കഞ്ചേരിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്. റജീന(30) യെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടികൾക്കുള്ള പാഠ പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ചീക്കോട് സ്വദേശി സുൽത്താൻ വടക്കഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവതി മൊബൈൽ ഫോൺ എടുക്കാതെയാണ് വീട്ടിൽ നിന്നിറങ്ങിയത്. കയ്യിലുള്ളത് 4,500 രൂപ മാത്രമാണ്. ഭാര്യയ്ക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഭർത്താവ് പരാതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.