വെങ്ങാനൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: വെങ്ങാനൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യന്‍റെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.
വെങ്ങാനൂര്‍ പനങ്ങോട് ഏലാകരയിൽ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. അസ്ഥികൂടം പുരുഷന്‍റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ഫോറന്‍സിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും.