വാളയാറിൽ വൻ ലഹരിവേട്ട; യുവാവ് പിടിയിൽ

പാലക്കാട്: വാളയാറിൽ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ . തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് ആണ് പിടിയിലായിരിക്കുന്നത്. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു.