യാത്രവാഹനങ്ങളുടെ വിപണിയില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: കമ്പനികളില്‍ നിന്ന് വില്പനക്കാരിലേക്കുള്ള യാത്രാ വാഹന കയറ്റുമതി ഓഗസ്റ്റില്‍ 9% കുറഞ്ഞ് 3,21,840 യൂണിറ്റായി. ഇരു ചക്ര വാഹന വിപണിയില്‍ മാത്രമാണ് ചെറിയ പുരോഗതി.
കഴിഞ്ഞ മാസം ഇരുചക്ര വാഹന കയറ്റുമതി 7% വര്‍ദ്ധിച്ച് 18,33,921 യൂണിറ്റായി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,11,662 യൂണിറ്റായിരുന്നുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ യാത്രാവാഹനങ്ങളുടെ വിപണിയില്‍ രണ്ട് ശതമാനം ഇടിവാണ് കാണിച്ചിരുന്നത്. ഇരു ചക്രവാഹന വിപണിയില്‍ 9 ശതമാനം വര്‍ധനവും കാണിച്ചു.