x
NE WS KE RA LA
Health Lifestyle

മയമുള്ള ഗോതമ്പ് പുട്ട് എങ്ങനെ തയ്യാറാക്കാം

മയമുള്ള ഗോതമ്പ് പുട്ട് എങ്ങനെ തയ്യാറാക്കാം
  • PublishedApril 7, 2025

മയത്തോടെ ഗോതമ്പ് പുട്ട് ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് മിക്കവരുടെയും പരാതി. എന്നാല്‍ ഇനി ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കിനോക്കൂ. പഞ്ഞിപോലെ മയമുള്ളത് തയാറാക്കാം.

ചേരുവകള്‍

ഗോതമ്പ് – 1 കപ്പ്

നാളികേരം ചിരകിയത് – 1 കപ്പ്

വെള്ളം

ഉപ്പ്

തയാറാക്കുന്ന വിധം

ഗോതമ്പ് നന്നായി കഴുകി വെള്ളം ഊറ്റി കളഞ്ഞ് എടുക്കുക. ശേഷം പുട്ട് കുറ്റിയില്‍ ഗോതമ്പു നിറച്ചു 2 മിനിറ്റ് ആവി കയറ്റി എടുക്കാം.(പുട്ട് ഉണ്ടാക്കുന്ന രീതിയില്‍ തന്നെ )ശേഷം ആവി കേറ്റിയ ഗോതമ്പു കുറ്റിയില്‍ നിന്നും കുത്തി എടുത്തു ഒന്ന് നിരത്തി വയ്ക്കുക. പെട്ടെന്ന് ചൂടാറാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശേഷം ചൂടാറിയ ഗോതമ്പ്, മിക്‌സിയുടെ പൊടിക്കുന്ന ജാറില്‍ ഇട്ടു തരുതരുപ്പായി പൊടിച്ചെടുക്കുക. പൊടിച്ച ഗോതമ്പ് ഒരു ബൗളില്‍ ഇടുക. ഇനി ഗോതമ്പിലേക്കു കുറച്ചു തേങ്ങാ ചിരകിയതും ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക. കുറച്ചു വെള്ളവും തളിച്ചു കുഴച്ചു പുട്ടുപൊടിയുടെ പരുവത്തിലാക്കാം. പുട്ടുകുറ്റിയില്‍ ചില്ലിട്ട ശേഷം പൊടിയും നാളികേരം ചിരകിയതും മാറി മാറി ഇടുക, ആവിയില്‍ വേവിച്ചെടുക്കാം. നല്ല സോഫ്റ്റ് ഗോതമ്പു പുട്ട് തയാര്‍.

Leave a Reply

Your email address will not be published. Required fields are marked *