x
NE WS KE RA LA
Kerala

കൊച്ചിയിൽ വീട്ടമ്മയുടെ നായ വളർത്തൽ ; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചിയിൽ വീട്ടമ്മയുടെ നായ വളർത്തൽ ; പ്രതിഷേധവുമായി നാട്ടുകാർ
  • PublishedMarch 7, 2025

തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വാടകയ്ക്ക് എടുത്ത വീട്ടുടമയായ വീണ ജനാർദ്ദനൻ. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്നാണ് സംഭവത്തിൽ വീണ പറയുന്നത്.

എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാർ ഇന്നും തടിച്ചു കൂടിയിരിക്കുകയാണ്. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെട്ടു. അതേസമയം, ആരോടും പ്രതികരിക്കാതെ വീടിനു പുറത്ത് നിൽക്കുകയാണ് വീണ. എന്നാൽ ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കി. ഒപ്പം ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *