കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

തൃശൂർ: കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. . മണലൂർ സത്രം ശിവക്ഷേത്രത്തിന് പിൻവശം വേളയിൽ മുരളിയുടെ ഭാര്യ ലത(56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ പിന്നിൽ അയൽവാസിയുടെ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ലതയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബിസിനസുകാരനായിരുന്ന ഭർത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു ലത താമസിച്ചിരുന്നത്. ഭർത്താവിനെ 6 മാസം മുമ്പ് ചെന്നൈയിൽ വെച്ച് കാണാതായതിനെ തുടർന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു.