x
NE WS KE RA LA
Kerala

ചങ്ങനാശ്ശേരിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

ചങ്ങനാശ്ശേരിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
  • PublishedMay 17, 2025

ചങ്ങനാശ്ശേരി: മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. ഇവരെ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു.

ഇതു സംബനഡിച്ച് ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകുകയും ചെയ്തു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പാറകുളത്തിന് സമീപത്തെക്ക് ജാൻസി നടന്നു പോകുന്ന സി.സി.ടിവി ദൃശ്യങ്ങളും കണ്ടെത്തി . തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *