എസ്‌ഐആറിൽ സഭ പ്രക്ഷുബ്ധം; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം
ന്യൂഡൽഹി: എസ്‌ഐആർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും . ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസുകൾ തള്ളുകയും ചെയ്തു.
അനുവാദമില്ലാതെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ നോട്ടീസ് തള്ളിയത്. എസ്‌ഐആറിൽ ചർച്ചയാവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തുകയും സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇന്നും പ്രതിഷേധ നടപടികളുമായി പോവുകയാണ് പ്രതിപക്ഷം.