x
NE WS KE RA LA
Uncategorized

വാട്ടർ ടാങ്കിൽ കാൽതെറ്റി വീണു; ഗൃഹനാഥന് ദാരുണാന്ത്യം

വാട്ടർ ടാങ്കിൽ കാൽതെറ്റി വീണു; ഗൃഹനാഥന് ദാരുണാന്ത്യം
  • PublishedFebruary 3, 2025

തിരുവനന്തപുരം: വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് ദാരുണാന്ത്യം. സംഭവത്തിൽ വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്.

ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മുകളിലുള്ള വാട്ടർ ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് നോക്കാൻ കയറുകയും. ടെറസിന് പാർശ്വഭിത്തിയില്ലായിരുന്നതിനാൽ കാൽവഴുതി വീഴുകയുമായിരുന്നു. ഭാര്യ ലതാകുമാരിയും മകൻ രാഹുലും പുറത്തുപോയിരുന്ന സമയത്താണ് അപകടം. മകൾ രാധു വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മകളാണ് രാജേന്ദ്രനെ അവശനിലയിൽ കണ്ടത്. ഇതോടെ രാധു ബഹളം വയ്ക്കുകയും. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *