കോഴിക്കോട്: വീടിന്‍റെ ടെറസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. താമരശ്ശേരി കരാടി സ്വദേശി കണ്ണന്‍കുന്നുമ്മല്‍ വിദ്യാധരന്‍ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
ടെറസിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയതായിരുന്നു വിദ്യാധരന്‍. ടാങ്ക് കഴുകുന്നതിനിടയില്‍ അബദ്ധത്തില്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ജാനു. മക്കള്‍: മിഥുന്‍, അതുല്‍. സഹോദരങ്ങള്‍: കണ്ടന്‍പാറക്കല്‍ തനിയന്‍, പരേതരായ കണ്ടന്‍, ഗോപി.