x
NE WS KE RA LA
Kerala Weather

ഉയർന്ന താപനില മുന്നറിയിപ്പ്:11 ജില്ലകളിൽ യെലോ അലർട്ട്

ഉയർന്ന താപനില മുന്നറിയിപ്പ്:11 ജില്ലകളിൽ യെലോ അലർട്ട്
  • PublishedMay 10, 2025

തിരുവനന്തപുരം∙ഉയർന്ന താപനില കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ , ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതോടൊപ്പം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *