പേരാമ്പ്ര: ഹൈ-ഫ്‌ലയേഴ്‌സ് ഫൗണ്ടേഷനല്‍ സ്‌കൂള്‍ പേരാമ്പ്രയുടെ ഒന്നാം വാര്‍ഷികാഘോഷം ‘റെയിന്‍ബോ റാപ്‌സഡീസ്-2സ25’ ഫെബ്രുവരി 23 ഞായറാഴ്ച വൈകീട്ട് 4.30-ന് പ്രമുഖ ഗ്രന്ഥകര്‍ത്താവും ട്രെയ്‌നറും മലബാര്‍ സഹോദയ ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ സലീല്‍ ഹസ്സന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി.വി ലതീഷ് മുഖ്യാതിഥിയാവും.
കുട്ടികളുടെ കലാപരിപാടികള്‍ക്ക് പുറമെ സോണി ടീവി സൂപ്പര്‍ സ്റ്റാര്‍ സിങ്ങര്‍ ദേവനാ സ്രിയ , സീ കേരളം ഡ്രാമ ജൂനിയര്‍ ഫൈനലിസ്റ്റും സിനിമ-സീരിയല്‍ ബാല നടിയുമായ വേദ ലക്ഷ്മി എല്‍.ഡി തുടങ്ങിയവര്‍ പരിപാടിയില്‍ അതിഥികള്‍ ആകും.
വാര്‍ഡ് മെമ്പര്‍ ജോന പി പ്രത്യേക ക്ഷണിതാവായി പരിപാടിയില്‍ പങ്കെടുക്കും. പ്രമുഖ സൈക്കോളജിസ്റ്റ് അഫ്‌ന അബ്ദുല്‍ നാഫി, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഫാത്തിമ റിനു, വൈസ് പ്രസിഡന്റ് സുരഭി ഓ.കെ, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സുഭാഷ് എ.കെ, അന്‍ഷാ അസീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
പത്ര സമ്മേളനത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ ജാസിര്‍ അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പല്‍ ഷംന റാഫി, പി.ആര്‍.ഒ ആര്യ ബാബു, റഹ്‌മത്ത് പി, മാഷിത എന്‍.പി, ഷിഫാന കെ, ബിജു ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.