x
NE WS KE RA LA
Kerala

അതീവ ജാഗ്രത; വിലങ്ങാട് 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

അതീവ ജാഗ്രത; വിലങ്ങാട് 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
  • PublishedMay 26, 2025

വിലങ്ങാട് :മലയോരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് വിലങ്ങാട് അതീവ ജാഗ്രത. മഞ്ഞച്ചീളിയില്‍ 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഞായര്‍ രാത്രി രണ്ടോടെയാണ് 56 പേരടങ്ങുന്ന ഒമ്പത് കുടുംബത്തെ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചത്. വൈകിട്ട് ഏഴ് കുടുംബത്തെയും മാറ്റി. മഞ്ഞച്ചീളിയിലാണ് കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോകുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

ശനി രാത്രി മണ്ണിടിച്ചിലുണ്ടായ പന്നിയേരി ഉന്നതിയിലും ജനങ്ങള്‍ ഭീതിയിലാണ്. അതിശക്തമായ കാറ്റ് മേഖലയില്‍ ഉണ്ടായി. പാലുമ്മല്‍ ലീല, മുക്കാട്ട് ലീല, പലൂര്‍ മുപ്രാടന്‍ രജീഷ് എന്നിവര്‍ ബന്ധുവീടുകളിലേക്കും വാടകവീട്ടിലേക്കും മാറി. കരുകുളത്ത് പ്ലാവും മാവും വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. നിരവധിയിടങ്ങളില്‍ വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ കടപുഴകി വൈദ്യുതി തടസ്സം നേരിട്ടു. വാണിമേല്‍ കുറ്റിക്കടവത്ത് കുമാരന്റെ വീട്ടിലെ കിണര്‍ മണ്ണിടിഞ്ഞ് താഴ്ന്നു. ഇ കെ വിജയന്‍ എംഎല്‍എ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *