കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർ വസ്ത്രംമാറുന്ന മുറിയിൽ ഒളിക്യാമറ. സംഭവത്തിൽ നഴ്സിങ് ട്രെയിനി അറസ്റ്റിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫാണ് പിടിയിലായിരിക്കുന്നത്.
ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ ക്യാമറ ഓൺചെയ്തു വെക്കുകയും. ആൻസണ് ശേഷം വസ്ത്രം മാറാൻ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. ഇയാൾക്കെതിരെ ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.