അകാല നര തടയാന്‍ ചില നാടന്‍ വിദ്യകള്‍ ഇതാ…

നിങ്ങളുടെ അടുക്കളയില്‍ കണ്ടെത്താന്‍ കഴിയുന്ന ചില ഉപയോഗപ്രദമായ ചേരുവകള്‍ നിങ്ങള്‍ക്ക് നര കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അവയില്‍ ചിലതിനെ കുറിച്ച് അറിയാം.
കറിവേപ്പിലയും വെളിച്ചെണ്ണയും
വെളിച്ചെണ്ണയുടെ അദ്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് ഏറെക്കുറെ നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ഒരു മികച്ച കണ്ടീഷണറും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായം ചെയ്യുന്നതുമാണ്. കേടായ മുടിയുടെ പോഷണത്തിന് ആവശ്യമായ പ്രോട്ടീനുകളെ ഇത് നല്‍കുന്നു. ഒരു പിടി കറിവേപ്പില എടുത്ത് 1 കപ്പ് വെളിച്ചെണ്ണയില്‍ ആറ് മുതല്‍ എട്ട് മിനിറ്റ് വരെ തിളപ്പിക്കുക. ഇത് തണുക്കാന്‍ അനുവദിച്ച ശേഷം ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ പതിവായി മസാജ് ചെയ്യുക.
പീച്ചിങ്ങ ഒലിവ് ഓയില്‍ പ്രതിവിധി
അകാല നരയെ തടയാന്‍ പീച്ചിങ്ങ എന്ന പച്ചക്കറി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പീച്ചിങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് നന്നായി ഉണക്കിയെടുക്കുക. മൂന്നോ നാലോ ദിവസം ഒലീവ് ഓയിലില്‍ ഇത് കുതിര്‍ത്തുവയ്ക്കുക. ഈ മിശ്രിതം ഇരുണ്ട കറുപ്പ് നിറമാകുന്നതുവരെ തിളപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യണം
സവാള നാരങ്ങ നീര് ഹെയര്‍ പാക്ക്
അകാല നരയെ തടയുന്നതിനുള്ള ഏറ്റവും പഴക്കമുള്ള പ്രതിവിധികളില്‍ ഒന്നായ സവാള നാരങ്ങ നീര് ഹെയര്‍ പാക്ക് മുടി സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. സവാള അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീരും കലര്‍ത്തി ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് സൂക്ഷിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മൈലാഞ്ചി മുട്ട ഹെയര്‍ പാക്ക്
പ്രകൃതിദത്തമായി മുടിക്ക് നിറം നല്‍കുന്നതിന് പുറമെ, അകാല നരയെ തടയാനും മൈലാഞ്ചിക്ക് കഴിയും. 2 ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയില്‍ ഒരു മുട്ട പൊട്ടിച്ചു ചേര്‍ക്കുക. 1 ടേബിള്‍ സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. മുടിയിഴകളിലും വേരുകളിലും ഈ പേസ്റ്റ് പുരട്ടുക. മുടിക്ക് പോഷണം നല്‍കിക്കൊണ്ട് അകാല നര തടയാന്‍ ഇത് സഹായം ചെയ്യും
കടുകെണ്ണ
തനതായ രുചിക്ക് പേരുകേട്ട കടുകെണ്ണ നിരവധി ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍ മാത്രമല്ല സഹായിക്കുന്നത്. ഇത് മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നത് കൂടിയാണ്. ആന്റിഓക്സിഡന്റുകള്‍, സെലിനിയം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ കടുകെണ്ണ മുടിക്ക് സ്വാഭാവിക തിളക്കവും ശക്തിയും നല്‍കിക്കൊണ്ട് പരിപോഷിപ്പിക്കുന്നു. മുടി കറുപ്പിക്കാനും ഈ എണ്ണ സഹായം ചെയ്യും. 23 ടേബിള്‍സ്പൂണ്‍ ഓര്‍ഗാനിക് കടുകെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയും നന്നായി മസാജ് ചെയ്യുക. ഒട്ടിപ്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷവര്‍ തൊപ്പി കൊണ്ട് മൂടുക. ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ച ശേഷം ഇത് കഴുകുക. ഭക്ഷണത്തില്‍ കടുകെണ്ണ ഉള്‍പ്പെടുത്തുന്നതും നരച്ച മുടിയെ പ്രതിരോധിക്കാന്‍ നല്ലതാണ്.