പാലക്കാട്: പാലക്കാട്ടെ ഹെഡ്ഗേവാർ പേര് വിവാദം ഒരാഴ്ച പിന്നിടുമ്പോഴുംകോൺഗ്രസും ബിജെപിയും പോര് തുടരുകയാണ്. പേരിനപ്പുറം വിവാദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ പാലക്കാട് ജില്ലാ പൊലീസ് മേധാവി നേരിട്ട് വിവിധ രാഷ്ട്രീയ പാർട്ടികളെ സമവായ ചർച്ചയ്ക്ക് വിളിക്കുകയും . എന്നാൽ ബിജെപിക്കൊപ്പമുള്ള ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്‍റെയും എംഎൽഎയുടേയും നിലപാട്. കൊലവിളി തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പേര് മാറ്റില്ലെന്നും പദ്ധതി അതേപേരിൽ തന്നെ നടപ്പാക്കുമെന്നുമാണ് ബിജെപി നിലപാട്. കൊലവിളിയിൽ പൊലീസ് നടപടി സ്വീകരിച്ചാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
Recent Posts
- തൊള്ളായിരം കണ്ടിയിൽ വാഹനാപകടം ; ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
- ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് വിഡി സതീശൻ
- നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു
- ശബരിമല സ്വർണക്കൊള്ള ; മുരാരി ബാബുവിന് ജാമ്യം
- ‘ഇനി പ്രേക്ഷകരും സ്തുതി പാടും’; ഉമർ എഴിലാൻ – എച്ച്. ഷാജഹാൻ സംഗീതം നൽകിയ “അറ്റി”ലെ ലിറിക്കൽ ഗാനമെത്തി..
Recent Comments
No comments to show.