x
NE WS KE RA LA
Kerala

സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ കനക്കും
  • PublishedMay 23, 2025

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് നാളെ കാലവര്‍ഷമെത്തുമെന്നാണ് പ്രവചനം. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളില്‍ കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *