x
NE WS KE RA LA
National

കനത്ത മഴ; മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണു അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർ മരിച്ചു

കനത്ത മഴ; മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണു അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർ മരിച്ചു
  • PublishedMay 30, 2025

മംഗളൂരു : മംഗളൂരു ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണു അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർ മരിച്ചു. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കനകരെ സ്വദേശി നൗഷാദിന്റെ മകൾ നൈമയാണ് മരിച്ച കുട്ടി. സ്ഥലത്ത് മൂന്ന് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മംഗളൂരു ഉള്ളാളിൽ മറ്റൊരു വീട്ടിലും കുന്നിടിഞ്ഞ് അപകടമുണ്ടായി. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരി (65) യാണ് മരിച്ചത്. ഇവരുടെ മരുമകളും രണ്ട് കുഞ്ഞുങ്ങളും വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. കാന്തപ്പ പൂജാരിയുടെ മകന്റെ ഭാര്യ അശ്വിനി, രണ്ടും മൂന്നും വയസുള്ള മക്കൾ ആര്യൻ, ആരുഷ് എന്നിവരാണ് വീടിനകത്ത് കുടുങ്ങിയിരിക്കുന്നത്. എൻഡിആർഎഫ് സംഘം അടക്കം എത്തി ഇവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *