x
NE WS KE RA LA
Kerala

കനത്ത മഴ; ട്രാക്കിൽ മരം വീണു ; 16 ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴ; ട്രാക്കിൽ മരം വീണു ; 16 ട്രെയിനുകൾ വൈകിയോടുന്നു
  • PublishedMay 30, 2025

തിരുവനന്തപുരം: കനത്ത മഴയിൽ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകളാണ് വൈകിയോടുന്നത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു, പുനലൂര്‍-മധുര, കത്ര – കന്യാകുമാരി ഹിമസാഗര്‍, കൊല്ലം പാസഞ്ചര്‍, മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ഷാലിമാര്‍ എക്‌സ്പ്രസ്, പുനലൂര്‍ പാസഞ്ചര്‍, പരശുറാം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, ഹിമസാഗര്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്. 56322 നിലമ്പൂർ-ഷൊർണുർ പാസഞ്ചർ , 56323ഷൊർണുർ-നിലമ്പൂർ പാസഞ്ചർ ഈ രണ്ട് വണ്ടികളും ഇന്ന് റദ്ദ് ചെയ്തു. ഇന്നലെ കനത്ത മഴയെ തുടർന്ന് റെയിൽവെ ട്രാക്കിൽ മൂന്നിടങ്ങളില്‍ മരം വീണിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *