വിലങ്ങാട് അതിശക്തമായ മഴ; പുഴയില്‍ മലവെള്ളപാച്ചിൽ

കോഴിക്കോട്: വിലങ്ങാട് അതിശക്തമായ മഴ തുടരുകയാണ്. കൂടാതെ പുഴയില്‍ മലവെള്ളപാച്ചിലുണ്ടാകുകയും ചെയ്തു. വനമേഖലയിൽ ഉൾപ്പെടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. ജില്ലയിലെ പ്രധാന ജല സംഭരണിയായ വിഷ്ണുമംഗലം ബണ്ടിലും ജല നിരപ്പ് ഉയർന്നു.
കനത്തമഴയില്‍ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരിക്കുകയാണ്. തുടർച്ചായി ഉണ്ടായ മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവുമാണ് വെള്ളക്കെട്ടിനു കാരണം. തിരുവാർപ്പ് , അയ്മനം, വിജയപുരം , കുമരകം പഞ്ചായത്തുകളിലും കോട്ടയം നഗരസഭ പരിധിയിൽ ഉൾപ്പെട്ട കാരപ്പുഴ , ഇല്ലിക്കൽ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.