പി സി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്.കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് താത്ക്കാലികമായി തടഞ്ഞത്. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രസ്താവനയിലാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ നേരത്തെ അദ്ദേഹം ജാമ്യഹര്‍ജി നല്‍കിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പി സി ജോര്‍ജ് ഹര്‍ജിയില്‍ പറഞ്ഞു. കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 17-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
പരാമര്‍ശം വിവാദമായതോടെ പി സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. മാപ്പ് അംഗീകരിക്കാതെ അതിനെ ഏതുവിധേയനയും വലിയ വിവാദമായി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയുന്നതിലപ്പുറം ഒരാള്‍ക്ക് എന്താണ് ചെയ്യാനാവുകയെന്നും മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. ജനുവരി അഞ്ചിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാ റ്റുപേട്ട പൊലീസാണ് കേസെടുത്തത്. മുസ്ലീംലീഗ് പ്രതിനിധി പ്ര കോപിപ്പിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ സംഭവിച്ച നാക്കുപി ഴയാണെന്ന് പി സി ജോര്‍ജിന്റെ ഹര്‍ജിയില്‍ പറയുന്നു.