കൊച്ചി : ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.
Recent Comments
No comments to show.
Popular Posts
June 19, 2025
സ്കൂൾ വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു.
June 19, 2025
വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് സ്വർണ്ണം കവർന്നു
June 19, 2025