വിദ്വേശ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം നടത്തിയ സംഭവം. പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയിരിക്കുന്നത്. ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈകോടതിയിൽ ജാമ്യ അപേക്ഷ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.