x
NE WS KE RA LA
Crime Kerala

പകുതി വില തട്ടിപ്പ് കേസ് ; ആനന്ദകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും

പകുതി വില തട്ടിപ്പ് കേസ് ; ആനന്ദകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും
  • PublishedFebruary 8, 2025

മലപ്പുറം: പകുതി വില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാറിന് കുരുക്ക് മുറുകുന്നു. ആനന്ദകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. അനന്തു കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനന്തു തട്ടിയ പണത്തിന്റെ പങ്ക് ആനന്ദകുമാര്‍ പറ്റിയതായാണ് സംശയം. കഴിഞ്ഞ ദിവസം തട്ടിപ്പ് വിവരങ്ങള്‍ അനന്തു കൃഷ്ണന്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. പിരിച്ചെടുത്ത തുകയില്‍ നിന്ന് രണ്ട് കോടി രൂപ ആനന്ദകുമാറിന് നല്‍കിയെന്ന നിര്‍ണായക വിവരവും അനന്തു കൃഷ്ണന്‍ പൊലീസിനോട് പങ്കുവെച്ചിരുന്നു. അനന്തു കൃഷ്ണന്റെ ബാങ്ക് രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനന്തു കൃഷ്ണന്‍ അഞ്ച് സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *