ബാലുശ്ശേരി :
ബാലുശ്ശേരി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ കോണ്‍ഗ്രസ്സ് കുടുംബസംഗമം ബാലുശ്ശേരി ഹയര്‍ഗുഡ്സ് ഹാളില്‍ വെച്ച് നടന്നു. വാര്‍ഡ് പ്രസിഡണ്ട്
ടി. കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന കുടുംബസംഗമം കെ പി സി സി മെംമ്പര്‍ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും അദ്ദേഹത്തിന്റെ ജീവിത കാഴ്ചപ്പാടുകള്‍ക്കും പ്രസക്തി വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍
പുതിയ തലമുറ അത് ഉള്‍ക്കൊണ്ട് സമൂഹത്തിലെ വെല്ലുവിളികള്‍
ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് അംഗങ്ങളെ ആദരിച്ചു. അതോടൊപ്പം 2024- 25ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച വി. എസ്. അനുദേവ്‌നെയും സംസ്ഥാനതല ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തോടെ മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ട സങ്കീര്‍ത്ത് കൃഷ്ണയെയും മെമെന്റോ നല്‍കി അനുമോദിക്കുകയുണ്ടായി.
തദവസരത്തില്‍ ഫായിസ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു. കെ. വിജയന്‍, വി. സി. ശിവദാസ് , എന്‍. പ്രഭാകരന്‍, ഇ. ഹരിദാസന്‍ നെല്ലങ്ങല്‍, അഡ്വ. വിനോദ്കുമാര്‍, മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി. റജിന, ടി. കെ. ബാബു തഞ്ചാലകുന്നുമ്മല്‍, ആര്‍. കെ. പ്രഭാകരന്‍, മനോജ് അജിതാലയം കൃഷ്ണന്‍നായര്‍ നായിക്കണ്ടി, പ്രശാന്തന്‍ മലയിലകത്തൂട്ട്, ടി. കെ. പ്രദീപന്‍, ശ്രീജ കോട്ടയുള്ളതില്‍, സുമതി കിണറുള്ളകണ്ടി എന്നിവര്‍ സംസാരിച്ചു.