സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കൂട്ടാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. എല്ലാ തരം സേവനങ്ങള്‍ക്കും ഫീസുകള്‍ കൂട്ടാന്‍ ധനവകുപ്പ് മറ്റ് വകുപ്പുകള്‍ക്ക് അനുമതി നല്‍കി. 26-ന് മുന്‍പ് അതത് വകുപ്പുകള്‍ ഉത്തരവിറക്കാനും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെയും ബാധിക്കുന്ന ഫീസുകള്‍ കൂട്ടരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റിനങ്ങളില്‍ ഏതിനൊക്കെ എത്ര കൂട്ടണമെന്ന് അതത് വകുപ്പ് മേധാവികള്‍ക്ക് തീരുമാനിക്കാം. വകുപ്പുകളുടെ ഉത്തരവുകള്‍ ഇറങ്ങിയാലേ അധികബാധ്യത വ്യക്തമാകൂ. ആറു മാസത്തിനകം ഏതിനും വര്‍ദ്ധന വരുത്താം. പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഫീസുകള്‍ കൂട്ടണം. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെ വരുമാനം കൂട്ടാന്‍ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരമാണ് തീരുമാനം.