തിരുവനന്തപുരം : പിണറായി വിജയന്‍ മൂന്നാമതും കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി തന്നെ വീണ്ടും എല്‍ഡിഎഫിനെ നയിക്കുമെന്നും മറിച്ചുള്ള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും. തദ്ദേശ തിരഞ്ഞെടുപ്പും, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമടക്കം നേരിടാന്‍ തയ്യാറായിക്കഴിഞ്ഞെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
എന്നാൽ തുടര്‍ഭരണം സ്വപ്നം മാത്രമാണെന്നും സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത നാലുവര്‍ഷമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നാലു വർഷത്തെ ഭരണം എന്താണെന്ന് പേരൂർക്കടയിലെ വീട്ടമ്മയുടെ മുഖത്ത് കാണാം. പിആർ -സ്തുതിപാഠക സംഘങ്ങൾ പറയുന്നതല്ല യഥാർഥ സ്ഥിതി. മൂന്നാം എല്‍ഡിഎഫ് സർക്കാർ സ്വപ്നം മാത്രമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.