x
NE WS KE RA LA
National

സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത് – സുപ്രീം കോടതി

സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത് – സുപ്രീം കോടതി
  • PublishedApril 8, 2025

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർ വൈകിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ ബില്ലുകൾ പിടിച്ചുവെക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർമാർക്ക് വീറ്റോ അധികാരം ഭരണഘടന നൽകുന്നില്ല എന്നും സുപ്രീം കോടതി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്നാട് ഗവർണർണർ ആർ.എൻ. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ വിധി പറയൽ . സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം ബില്ല് തിരിച്ചയക്കുകയോ, രാഷ്ട്രപതിക്കയക്കുകയോ ചെയ്യുന്നെങ്കിൽ അത് ഒരു മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ച് അയക്കുകയാണെങ്കിൽ അത് മൂന്ന് മാസത്തിനുള്ളിൽ വേണം. തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ അതിൽ ഗവർണർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർ അതിന് അംഗീകാരം നൽകിയേ മതിയാകൂ എന്ന് സുപ്രീം കോടതി സമയക്രമത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *