x
NE WS KE RA LA
Kerala

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കടുത്ത നടപടികളിലേക്ക്

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കടുത്ത നടപടികളിലേക്ക്
  • PublishedNovember 28, 2024

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള നടപടികൾ വകുപ്പ് തല നടപടികളിൽ ഒതുങ്ങിയേക്കും. അച്ചടക്ക നടപടി സ്വീകരിക്കാൻ അതാത് വകുപ്പുകളോടാണ് നിർദേശിച്ചിരിക്കുന്നത്. കൂടാതെ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു.

അനധികൃതമായി സാമൂഹിക ക്ഷേമ പെൻഷൻ കൈപറ്റിയ 1458 ഉദ്യോഗസ്ഥരുടേയും വിവരങ്ങൾ അവർ ജോലി ചെയ്യുന്ന വകുപ്പിന് ധന വകുപ്പ് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മേലധികാരികൾ ഉദ്യോഗസ്ഥരോട് വിശദികരണം തേടുക. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സർവീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. ഒപ്പം സർവീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സർക്കാർ പരിശോധനയിൽ കണ്ടെത്തിയതിനാൽ വകുപ്പ് തല നടപടിയും ഉണ്ടാവും.

പണം പലിശ സഹിതം തിരികെ പിടിക്കണമെന്ന ധനവകുപ്പ് നിർദേശം വേഗത്തിൽ നടപ്പിലാക്കുന്ന രീതിയിൽ ക്രമക്കേട് നടത്തിയ ഒരോ ഉദ്യോഗസ്ഥനെതിരേയും ഉത്തരവുകൾ അതാത് വകുപ്പിൽ നിന്നും ഇതോടൊപ്പം ഇറങ്ങും.

എന്നാൽ പൊലീസ് അന്വേഷണം അടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കാത്തതോടെ ക്രമക്കേടിന് കൂട്ടു നിന്നവരും രക്ഷപ്പെടും. തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചകളിലും നടപടികൾ ഉണ്ടാവില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ നിലവിലെ പട്ടികയിൽ കൂടുതൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും ധനവകുപ്പ് വിലയിരുത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *