x
NE WS KE RA LA
Local

ഗൂ​ഗിൾ മാപ്പ് ചതിച്ചു ; അര്‍ധരാത്രിയിൽ കാറിൽ യുവാക്കൾ വനത്തിൽ കുടുങ്ങി

ഗൂ​ഗിൾ മാപ്പ് ചതിച്ചു ; അര്‍ധരാത്രിയിൽ കാറിൽ യുവാക്കൾ വനത്തിൽ കുടുങ്ങി
  • PublishedApril 7, 2025

മലപ്പുറം: ഗൂഗിൾ മാപ്പിന്റെ സഹായത്താൽ കാറിൽ യാത്ര ചെയ്തു നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് അർധരാത്രി 12 മണിയോടെ കാഞ്ഞിരപ്പുഴ വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.

സഹപ്രവർത്തകന്‍റെകല്യാണ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെയാണ് വനത്തിനുള്ളിൽ കുടുങ്ങിയത് . ശക്തമായ മഴയിൽ ഇവർ സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ നിസഹായാവസ്ഥയിലായ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു . ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഫയർ ഫോഴ്‌സ് കാര്‍ വലിച്ച് പുറത്തെത്തിക്കുകയും . സംഘത്തെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *