x
NE WS KE RA LA
Kerala National

സ്വർണ വിലയിൽ വീണ്ടും വർധനവ്

സ്വർണ വിലയിൽ വീണ്ടും വർധനവ്
  • PublishedMay 8, 2025

കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധനവ്‌ . ഗ്രാമിന് 55 രൂപ രൂപയും പവന് 440 രൂപയുമാണ് വർധിച്ചത്‌. നിലവിൽ ഒരു പവൻ സ്വർണത്തിന് 73,040 രൂപയുമായി. രണ്ട് ദിവസത്തിനിടെ സ്വർണത്തിന് 850 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. നാലുദിവസത്തിനിടെ മാത്രം പവന് 3,000 രൂപ വർധിച്ചു.തുടർച്ചയായ

അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിന്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.ചൈന വൻതോതിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. അടുത്തു തന്നെ കേരളത്തിൽ സ്വർണവില പവന് 75,000 രൂപ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *