സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം ഗ്രാമിന് 8935 രൂപയായി തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 71480 രൂപയാണ് ഇപ്പോൾ ഉള്ളത് . കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു. കൂടാതെ കേരളത്തിലെ വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 110 രൂപയാണ് കേരളത്തിലെ ഇന്നത്തെ വെള്ളിവില.
ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയിരിക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍.