മാറ്റമില്ലാതെ സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്ന് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 56,920 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7115 രൂപയാണ് നൽകേണ്ടത്. എന്നാൽ വില കുറഞ്ഞിട്ടും ഗ്രാമിന് 7000ന് മുകളിൽ നിൽക്കുന്നത് ആശ്വസിക്കാൻ വക നൽകുന്നില്ല. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്.