x
NE WS KE RA LA
Kerala Lifestyle

സ്വർണ വില റിക്കാർഡിലേക്ക്

സ്വർണ വില റിക്കാർഡിലേക്ക്
  • PublishedApril 21, 2025

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യാമായി പവന് 72,000 കടന്നു. 560 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ 3 ദിവസങ്ങളിലായി വില നേരിയ തോതിൽ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും കുതിച്ചുകയറിയത്. വ്യാഴാഴ്ചയാണ് പവൻ വില ആദ്യമായി 71,000 കടന്നത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്. ​ഗ്രാമിന് 70 രൂപ കൂടി. 9,015 രൂപയാണ് വില.24 കാരറ്റിന് പവന് 78,680 രൂപയും ​ഗ്രാമിന് 9,835 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,008 രൂപയും ​ഗ്രാമിന് 7,376 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവില വർദ്ധനവിനെ ബാധിച്ചിട്ടുണ്ട് . സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഒരു രൂപ കൂടി. ​ഗ്രാമിന് 111 രൂപയും കിലോ​ഗ്രാമിന് 1,11,000 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *