x
NE WS KE RA LA
Crime Kerala

ഗായത്രിയുടെ മരണം: അമ്മക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍

ഗായത്രിയുടെ മരണം: അമ്മക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍
  • PublishedFebruary 12, 2025

പത്തനംതിട്ട: അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തില്‍ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍. ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെവരെ ആദര്‍ശ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ലോറി ഡ്രൈവറായ ആദര്‍ശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും രണ്ടാനച്ഛന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പറഞ്ഞ ചന്ദ്രശേഖരന്‍, സ്ഥാപനത്തില്‍ പ്രശനങ്ങള്‍ ഉണ്ടെന്നും മകളെ അവിടെ പരിശീലനത്തിന് അയക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവകാശപ്പെടുന്നു. താനാണ് ഗായത്രിയെ വളര്‍ത്തിയത്. രേഖകളില്‍ മുഴുവന്‍ ഗായത്രി ചന്ദ്രശേഖരന്‍ എന്നാണ് പേര്. തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷമായി ഇവരുമായി ബന്ധമില്ല. ഗായത്രി ആത്മഹത്യ ചെയ്യുകയില്ല. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള പെണ്‍കുട്ടിയാണ് ഗായത്രിയെന്നും പൊലീസ് കേസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *