x
NE WS KE RA LA
Uncategorized

ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു ; വീട് പൂർണമായും കത്തി നശിച്ചു

ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു ; വീട് പൂർണമായും കത്തി നശിച്ചു
  • PublishedFebruary 13, 2025

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. ആറ്റുമാലിൽ പള്ളിയ്ക്ക് സമീപം വാഴച്ചിറയിൽ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് പൂർണ്ണമായും കത്തി നശിച്ചത്. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ചൂട് കൂടിയതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹരിപ്പാട് തകഴി തിരുവല്ല എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമന സേനയുടെ 4 യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു. പെയിന്റിങ് തൊഴിലാളിയായ സുഭാഷും ഭാര്യ ശ്രീജയും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികൾ സ്കൂളിലും. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട് പൂർണ്ണമായും കത്തി നശിച്ചതിനാൽ മാറിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് കുടുംബം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *