x
NE WS KE RA LA
Kerala Politics

ഗവ. പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയെടുക്കും ; എം ബി രാജേഷ്

ഗവ. പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയെടുക്കും ; എം ബി രാജേഷ്
  • PublishedMarch 14, 2025

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ വന്‍ കഞ്ചാവ് വേട്ടയിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് രംഗത്ത്. ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാന്റെയും എക്‌സൈസിന്റെയും മുന്നില്‍ വിഷയമേയല്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുന്നത്. അരാജക പ്രവണത ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരിലുമുണ്ടാകാം. ഒരു തരത്തിലുള്ള ഇളവും ഉണ്ടാവില്ലെന്നും . ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *