x
NE WS KE RA LA
Kerala Latest Updates

താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി

താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി
  • PublishedJanuary 10, 2026

മലപ്പുറം: കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായിരിക്കുന്നത്. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചിരിക്കുന്നത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു. ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിൽ കലാശികയുമായിരുന്നു. ഉടൻ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. സംഭവത്തിൽ ചെറിയതോതിലെങ്കിലും പൊലീസിന് ലാത്തിയടക്കം ഉപയോഗിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *