x
NE WS KE RA LA
Kerala

ഓപ്പറേഷൻ സിന്ദൂറിന്‌ പൂർണ്ണ പിന്തുണ; മുഖ്യമന്ത്രി പിണറായി വിജയൻ

ഓപ്പറേഷൻ സിന്ദൂറിന്‌ പൂർണ്ണ പിന്തുണ; മുഖ്യമന്ത്രി പിണറായി വിജയൻ
  • PublishedMay 7, 2025

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിന്‌ പൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഇത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി .

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും. പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *