സുഹൃത്ത് പിടിച്ചു തള്ളി; കായികാധ്യാപകൻ നിലത്തടിച്ച് വീണുമരിച്ചു

തൃശ്ശൂർ: സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകൻ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂൾ അധ്യാപകൻ ചക്കമുക്ക് സ്വദേശി അനിൽ ആണ് മരിച്ചത്. ബുധൻ രാത്രി പതിനൊന്നരയോടെ ആണ് സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
റീജണൽ തിയേറ്ററിന് സമീപത്തെ ബാറിലെത്തി രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നതായും. പിന്നീട് ഇവർ റീജണൽ തിയറ്ററിൽ നടക്കുന്ന തിയേറ്റർ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തർക്കിക്കുകയും ചെയ്തു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജൻ പിടിച്ചു തള്ളി. ഇതിനെ തുടർന്ന് മുഖമടിച്ചാണ് വീണതായാണ് കേസിൽ പറയുന്നത്. അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.